2017 നവംബർ 22, ബുധനാഴ്‌ച

ശ്രീ അറത്തിൽ ഭദ്രപുരം ദുർഗ്ഗാദേവീ ക്ഷേത്രം

ശ്രീ അറത്തിൽ ഭദ്രപുരം ദുർഗ്ഗാദേവീ ക്ഷേത്രം 
പിലാത്തറയിൽ നിന്ന് 2 കിമി വടക്ക് 
പ്രതിഷ്ഠ സന്താന ദുർഗ്ഗാദേവി  പഴക്കമേറിയത് 
ഉപ പ്രതിഷ്ഠകൾ ശാസ്ഥാവ് ,ഭദ്രകാളി    

ദർശനസമയം 4. 3 0 -1 0 am ;5. 3 0 - 7 - 30 pm 
മുഖ്യ വഴിപാടുകൾ തൃമധുരം ,രക്ത പുഷ്പാഞ്ജലി,ശർക്കരപ്പായസം ,നിറമാല ,ഗുരുതി 

നവരാത്രി ,3 കൊല്ലത്തിൽ ഒരിക്കൽ കളിയാട്ടം 
ചരിത്രം കോലത്തിരി രാജാവായ ഉദയവർമൻ നിർമ്മിച്ച ക്ഷേത്രം .AD 825 നും 830 നും ഇടക്ക് ഗോകർണത്ത് നിന്ന് 237 ബ്രാമണ കുടുംബങ്ങളെ കൊണ്ട് വന്നു ആക്കൂട്ടത്തിലു ണ്ടായിരുന്ന കാരഇല്ല്ലത്തിനു ധാരാളം ഭൂമിയും ദാനം ചെയ്തു.അവരുടെ അപേക്ഷ മാനിച്ചാണ് ക്ഷേത്രം പണിതത് .പിന്നീട് ചിറക്കൽ രാജ വംശത്തിന്റെ കൈവശമായിരുന്ന ക്ഷേത്രം HR &CEdepartment ഏറ്റെടുത്തു .നമസ്കാരമണ്ഡപത്തിന്റെ 
മച്ചിൽ ദാരു ശില്പ (അഷ്ട ദിക്ക് പാലകർ ,നമസ്കാര മണ്ഡപ ത്തിലെ  ബ്രാമണർ ) വേലകൾ കാണാം  അഗ്രമണ്ഡപ ത്തിൽ  സപ്ത മാതൃക്കൾ, ദുർഗ്ഗ ,ഗണപതി എന്നിവയും  ഭദ്രകാളി പ്രതിഷ്ഠ ഒരു പൂവം മരത്തിന്റെ ചുവട്ടിൽ ആയത് കൊണ്ട് പൂവത്തുംമ്മോട്ട്‌ ഭഗവതി എന്നറിയപ്പെടുന്നു .വളരെ പഴക്കമുള്ള കായ്ക്കാത്ത മരമാണിത് .ശാസ്ത പ്രതിഷ്ടയുടെ കിഴാക്കെ ചുമർ വളർന്നു കൊണ്ടേയിരിക്കുന്ന ഒരു പാറയാണ്‌ .മുന്നിൽ ഒരു പാട്ടൂട്ട് ഉണ്ട് .മുഖ്യ പ്രതിഷ്ടയുടെ മുൻവശത്ത് അരയാൽ മരവും ചിറയും . 
കന്യകമാർക്ക്നല്ല ഭർത്താവിനെ കിട്ടാൻതാലിചാർത്തൽ എന്നവഴിപാടുംവിവാഹിതകൾക്ക് തൊട്ടിലും കുഞ്ഞും,  ശത്രുവിൽനിന്ന് രക്ഷക്ക്   രക്ത പുഷ്പാഞ്ജലി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ