2017, നവംബർ 22, ബുധനാഴ്‌ച

ശ്രീ അറത്തിൽ ഭദ്രപുരം ദുർഗ്ഗാദേവീ ക്ഷേത്രം

ശ്രീ അറത്തിൽ ഭദ്രപുരം ദുർഗ്ഗാദേവീ ക്ഷേത്രം 
പിലാത്തറയിൽ നിന്ന് 2 കിമി വടക്ക് 
പ്രതിഷ്ഠ സന്താന ദുർഗ്ഗാദേവി  പഴക്കമേറിയത് 
ഉപ പ്രതിഷ്ഠകൾ ശാസ്ഥാവ് ,ഭദ്രകാളി    

ദർശനസമയം 4. 3 0 -1 0 am ;5. 3 0 - 7 - 30 pm 
മുഖ്യ വഴിപാടുകൾ തൃമധുരം ,രക്ത പുഷ്പാഞ്ജലി,ശർക്കരപ്പായസം ,നിറമാല ,ഗുരുതി 

നവരാത്രി ,3 കൊല്ലത്തിൽ ഒരിക്കൽ കളിയാട്ടം 
ചരിത്രം കോലത്തിരി രാജാവായ ഉദയവർമൻ നിർമ്മിച്ച ക്ഷേത്രം .AD 825 നും 830 നും ഇടക്ക് ഗോകർണത്ത് നിന്ന് 237 ബ്രാമണ കുടുംബങ്ങളെ കൊണ്ട് വന്നു ആക്കൂട്ടത്തിലു ണ്ടായിരുന്ന കാരഇല്ല്ലത്തിനു ധാരാളം ഭൂമിയും ദാനം ചെയ്തു.അവരുടെ അപേക്ഷ മാനിച്ചാണ് ക്ഷേത്രം പണിതത് .പിന്നീട് ചിറക്കൽ രാജ വംശത്തിന്റെ കൈവശമായിരുന്ന ക്ഷേത്രം HR &CEdepartment ഏറ്റെടുത്തു .നമസ്കാരമണ്ഡപത്തിന്റെ 
മച്ചിൽ ദാരു ശില്പ (അഷ്ട ദിക്ക് പാലകർ ,നമസ്കാര മണ്ഡപ ത്തിലെ  ബ്രാമണർ ) വേലകൾ കാണാം  അഗ്രമണ്ഡപ ത്തിൽ  സപ്ത മാതൃക്കൾ, ദുർഗ്ഗ ,ഗണപതി എന്നിവയും  ഭദ്രകാളി പ്രതിഷ്ഠ ഒരു പൂവം മരത്തിന്റെ ചുവട്ടിൽ ആയത് കൊണ്ട് പൂവത്തുംമ്മോട്ട്‌ ഭഗവതി എന്നറിയപ്പെടുന്നു .വളരെ പഴക്കമുള്ള കായ്ക്കാത്ത മരമാണിത് .ശാസ്ത പ്രതിഷ്ടയുടെ കിഴാക്കെ ചുമർ വളർന്നു കൊണ്ടേയിരിക്കുന്ന ഒരു പാറയാണ്‌ .മുന്നിൽ ഒരു പാട്ടൂട്ട് ഉണ്ട് .മുഖ്യ പ്രതിഷ്ടയുടെ മുൻവശത്ത് അരയാൽ മരവും ചിറയും . 
കന്യകമാർക്ക്നല്ല ഭർത്താവിനെ കിട്ടാൻതാലിചാർത്തൽ എന്നവഴിപാടുംവിവാഹിതകൾക്ക് തൊട്ടിലും കുഞ്ഞും,  ശത്രുവിൽനിന്ന് രക്ഷക്ക്   രക്ത പുഷ്പാഞ്ജലി
ശ്രീ വിളയാങ്കോട് ശിവക്ഷേത്രം 
പിലാത്തറയിൽ നിന്ന്  ഒരു കിമി കിഴക്ക് 







പ്രതിഷ്ഠ ഉമാ മഹേശ്വരൻ പതിനാറാം നൂറ്റാണ്ട് 
ഗണപതി ,അയ്യപ്പൻ , ഭദ്രകാളി ,നാഗം എന്നീ ഉപ പ്രതിഷ്ഠകൾ 
ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു പുനഃ പ്രതിഷ്ഠ കഴിഞ്ഞു  20  വർഷത്തിലധികമായി
ദർശനസമയം രാവിലെ 5. - ൧൦. am 
വൈകുന്നേരം  ൫. - 8 pm 
മുഖ്യ വഴിപാടുകൾ ശർക്കരപ്പായസം ,വെളള നിവേദ്യം രുദ്രാഭിഷേകം ഗണപതി ഹോമം ..

ശിവരാത്രി പ്രധാന ആഘോഷം 

ഭരണം സെക്രട്ടറി വിളയാങ്കോട് ശിവക്ഷേത്രകമ്മിറ്റി വിളയാങ്കോട്
ചരിത്രത്തിലൂടെ 
പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം സ്വയംഭൂ വിഗ്രഹമൊഴിച്ചു ബാക്കിയെല്ലാം ആരോ ചിലർ തകർത്തതിനു ശേഷം നൂറ്റാണ്ടു കളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു . .ഒരു നൂറ്റാണ്ട് മുമ്പ് ഭദ്രപുരം ക്ഷേത്രത്തിൽ ദേവപ്രശ്നം വെച്ചപ്പോൾ ഈ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ അവിടെ യുണ്ടെന്നു മനസ്സിലായി .അവ ഇവിടെ കൊണ്ടുവന്നു പ്രായശ്ചിത്ത പൂജകൾക്ക്  ശേഷം പൂജകൾ തുടങ്ങി .1981ൽ ചെറുതാഴത്ത് വാരണംകോട്ടം ഇല്ലത്തിന്റെ അനുമതിയോടെ പരിസരവാസികൾ ഒരു കമ്മിറ്റിയുണ്ടാക്കി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി .അയ്യപ്പനെയും ,ഗണപതിയെയും ,നാഗത്തെയും കൂടി പ്രതിഷ്ടിച്ചു പ്രദോഷ പൂജക്ക്‌ ധാരാളം പേർ പങ്കെടുക്കാറുണ്ട് .
തന്ത്രി കരിമാരത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരൻ നമ്പൂതിരി കുടുംബത്തിൽ നിന്ന് 

ശ്രീ പെരിയാട്ട് മതിലകം കൃഷ്ണ ക്ഷേത്രം

ശ്രീ പെരിയാട്ട് മതിലകം കൃഷ്ണ ക്ഷേത്രം 
ചെറുതാഴം പഞ്ചായത്ത് ഓഫീസിൽ നിന്ന് ഒരു കിമി കിഴക്ക് 
പ്രതിഷ്ഠ ശ്രീകൃഷ്ണൻ പതിനെട്ടാംനൂറ്റാണ്ട് 
ഉപദേവൻ  ഗണപതി 
എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ 
മുഖ്യ വഴിപാടുകൾ വെണ്ണ നിവേദ്യം ,വെള്ള നിവേദ്യം ,പാല്പായാസം ,ശർക്കര പായസം ,കടും മധുരപായസം, തൃക്കാൽ തൊട്ടു ജപം ഇവിടത്തെ ഒരു സവിശേഷതയാണ് 

മേടത്തിലെ ഉത്രം പ്രതിഷ്ടാ ദിനം 
സ്വകാര്യ ക്ഷേത്രം 
പതിനാലാം നൂറ്റാണ്ടിലെ പെരിയാട്ട് വിഷ്ണു ക്ഷേത്രവുമായി ബന്ധമുണ്ട് .
രാമക്കാട്ട് ഇല്ലത്തെ ഒരു അന്തർജ്ജനം പെരിയാട്ട് വിഷ്ണു ക്ഷേത്രത്തിൽ വെണ്ണയും പാലുമായി ചെന്നു .അവർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽശാന്തി നട അടച്ചുകളഞ്ഞു .കൃഷ്ണനെ വിളിച്ചു കരഞ്ഞും കൊണ്ട് അവർ  വീട്ടിലേക്ക് തിരിച്ചു പോയി .ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ശാന്തയായില്ല   അവർ  വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങി .ഉടൻ ഒരു പ്രശ്നം വെച്ച് നോക്കി .പെരിയാട്ട് വിഷ്ണു കൂടെയുണ്ടെന്ന് മനസ്സിലായി .ഇതു കേട്ട് സമാധാനിച്ച അവർ ഒരു വിഷ്ണു ക്ഷേത്രം പണിതു 
തന്ത്രി എരുവേശ്ശി  പുടവൂർ ഇല്ലം പൂജ രാമക്കാട്ടു ഇല്ലത്തെ കാരണവർ 

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ശ്രീ രാഘവപുരം ക്ഷേത്രം (ഹനുമാരംബലം

ശ്രീ രാഘവപുരം ക്ഷേത്രം (ഹനുമാരംബലം) )
പയ്യന്നൂരിൽ നിന്ന് 10 കിമി തെക്ക് പടിഞ്ഞാറ് ചെറുതാഴത്ത് 




പ്രതിഷ്ഠ  രാമൻ  ,ലക്ഷ്മണൻ  ,സീത, ഹനുമാൻ 
ശിവൻ ,ഭദ്രകാളി  
ദർശന സമയം രാവിലെ നാലുമണി മുതൽ  ഉച്ച ഒരുമണി വരെ  

ഉത്സവം മകരം ഇരുപത്തിയൊന്നു മുതൽ  ഇരുപത്തിയാറ്‌വരെ  
പ്രധാന വഴിപാട്‌ അവിൽ  നിവേദ്യം

പശ്ചാത്തലം  ശ്രീരാമ ഭക്തനായ ഹനുമാന്റെ പേരിൽ  പ്രശസ്തമായ അമ്പലമാന്നിത് ഹനുമാനായുള്ള അവിൽ  നിവേദ്യത്തിന്നായി നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തർ  എത്തുന്നു രാമ രാവണ യുദ്ധ വേളയിൽ  മൃത സഞ്ജീവനിയുമായി  പറന്ന ഹനുമാന്റെ കൈയ്യിൽ നിന്നുംഅടർന്നു വീണ സ്ഥലത്തിന്റെ ഒരു ചെറിയ കഷണമാന്നിതെന്നു ഐതിഹ്യം
ക്ഷേത്രക്കുളം
ട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ ചിറക്കൽ  ഭരിച്ചിരുന്ന ഉദയവർമൻ  കോലത്തിരി തുളു നാട്ടിൽ  നിന്നും ക്ഷണിച്ചു വരുത്തിയ ഇരുന്നൂറ്റി മുപ്പത്തിയേഴ് ബ്രാമണകുടുംബങ്ങൾക്ക് രാഘവപുരം പുതുക്കി പണിതുനല്കിയതായി  പറയപ്പെടുന്നു. ക്രമേണ വാരണക്കൊട്ടില്ലത്തിന്റെ കൈവശമായ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്ഭാഗികമായി  തകർന്നു . അറുപത്‌വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിക്കിരയായി പിന്നീട് അമ്പലം പുതുക്കി പ്പണിയുകയായിരുന്നു.സീതാ ലക്ഷ്മണ സമേതനായ ശ്രീ രാമനാന്നു പ്രധാന പ്രതിഷ്ഠ .വളരെ പണ്ട് ശ്രീ കോവിലിന്റെ മുഖം കിഴക്കോട്ട്ആയിരുന്നു. പിന്നീട് ദേവ പ്രശ്നപ്രകാരം മുഖം പടിഞ്ഞാറോട്ട് മാറ്റി കിഴക്ക് ഭാഗത്ത് അടച്ചിട്ട വാതിൽ  ഇപ്പോഴും കാണാം 

ഹനുമാന്നു  പ്രമുഖസ്ഥാനം നല്കിയാന്നു ഇവിടെത്തെ ആരാധനാ രീതി നവഗ്രഹങ്ങളെ സങ്കൽപ്പിച്ചു ഒൻപത്‌സാധനങ്ങളാന്നു ഇവിടെ അവിൽ  നിവേദ്യത്തിനു ഉപയോഗിക്കുന്നന്നത് 
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ഒരു മേൽ ശാ ന്തിയും 2 കീഴ്‌ ശാന്തിയും 
ക്ഷേത്രഭരണം ഹിന്ദു ധർമ സ്ഥാപന വകുപ്പിന്റെ കീഴിൽ  ആണ് 

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

ശ്രീ കുന്നിന്മതിലകം ശിവക്ഷേത്രം

ശ്രീ കുന്നിന്മതിലകം ശിവക്ഷേത്രം 
പയ്യന്നൂരിൽ നിന്ന് 7കിമി  തെക്ക് പടിഞ്ഞാറ് കൊവ്വലിൽ നിന്നു അരകിമി തെക്ക് 
പ്രതിഷ്ഠ ശിവൻ പഴക്കമേറിയ ക്ഷേത്രം 
ഉപ ദേവൻ ഗണപതി 

ദർശനസമയം രാവിലെ 5 - 7.30  മണി വരെ 

ശർക്കര പായസവും ,പുഷ്പാഞ്ഞലിയും മുഖ്യ വഴിപാടുകൾ 

ശിവരാത്രി ആഘോഷം പ്രധാനം 

സ്വകാര്യക്ഷേത്രം 
ചരിത്രം വളരെ പഴക്കമുള്ള സ്വയംഭൂ വിഗ്രഹമാണ്‌ പ്രതിഷ്ടയെങ്കിലും ഇപ്പോഴുള്ള ക്ഷേത്ര കെട്ടിടങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലേതാണ് 
ചന്ദ്രമന ഇല്ലത്തിന്റെതായിരുന്നു ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടതിനു ശേഷം സ്ഥലം കാട്കയറിക്കിടന്നു .മഴു ഉപയോഗിച്ച് കാട് വെട്ടി  തെളിച്ചു കൊണ്ടിരുന്ന ഒരാൾ  ഒരു വിഗ്രഹം കണ്ടെത്തുകയും ആ വിവരം റെയിൽവേ ഉദ്യോഗസ്ഥനായ ഒരു 
ബ്രാമണനോട് പറയുകയും ചെയ്തു അദ്ദേഹം കാട് വെട്ടിത്തെളിച്ച് പൂജ തുടങ്ങി ഒരു ശ്രീകോവിലും നിർമ്മിച്ചു .തിരിച്ചു വന്ന ചന്ദ്രമന ഇല്ലത്തെ നമ്പൂതിരി ക്ഷേത്രവും സ്വത്തുക്കളും കുള പ്രത്ത് ഇല്ലത്തിനു ദാനം ചെയ്തു അവർ 20  കൊല്ലം പൂജ നടത്തിയതിനു ശേഷം സ്ഥലം വിട്ടു .കുറേക്കാലം പൂജയോന്നും നടന്നില്ല .1958ൽ കിഴക്കേ മാങ്ങാട്ട് ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി എന്നാ കുട്ടി അപസ്മാരം മാറാൻ ഇവിടെ പൂജകൾ നടത്തി. 4 വർഷം  കൊണ്ട് രോഗം പൂർണമായും ഭേദമായ അയാൾ ക്ഷേത്രത്തെ പരിപാലച്ചുപോന്നു .

  1. തന്ത്രി തരണനെല്ലൂർ ഇല്ലം ശാന്തിക്കാരൻ മലയാള ബ്രാമണൻ